ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

Crime Keralam News

കൊച്ചി: ന്യൂയർ പാർട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎയും കണ്ടെടുത്തു. കാക്കനാട് സ്വദേശി മുഹമ്മദിന്റെ ( 23) വീട്ടിൽ നിന്നും. 11 ഗ്രാം എംഡിഎംഎ യാണ് തൃക്കാക്കര പൊലീസ് പിടിച്ചെടുത്തത്.

ബം​ഗളൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലൂടെയാണ് ഹാഷിഷ് ഓയിൽ കടത്താന് ശ്രമിക്കുന്നതിനിയിലാണ് പ്രതി പിടിയിലായത്. ഇയാൾ കടത്ത് സം​ഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.