ഇടുക്കിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keralam News

ഇടുക്കി : രാജാക്കാട് ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് ഇന്നലെ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിനെ ഉറക്കിയ ശേഷം ബന്ധുവായ ഏഴുവയസ്സുകാരിയെ നോക്കാനേൽപ്പിച്ച് തൊട്ടടുത്ത പറമ്പില്‍ ജോലിക്ക് പോയതായിരുന്നു മാതാപിതാക്കള്‍. ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടും കുട്ടി എഴുന്നേൽക്കാത്തതു കൊണ്ട് പരിശോധിച്ചപ്പോഴാണ് അനക്കമറ്റ നിലയില്‍ കാണുന്നത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.