കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; 3 പേര്‍ കസ്റ്റഡിയില്‍

Crime Keralam News

തൃശ്ശൂര്‍ : എം.എല്‍.എ റോഡിലുള്ള കനാലില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേര് കസ്റ്റഡിയിൽ. മാനുവല്‍, മേഘ ,അമല്‍ എന്നിവരാണ് കസ്റ്റഡിയിലായത്.

മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവരാണ് മൃതദേഹം കണ്ട് പൊലീസില്‍ വിവരമറിയിച്ചത്.

മൃതദേഹം കാനാനിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. തൃശൂരിലെ തന്നെ ഒരു വസ്ത്രവ്യാപാരശാലയുടെ കവറിലായിരുന്നു മൃതദേഹം.