തീ പിടിച്ച ടെൻ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലയാളി ജവാൻ ദാരുണാന്ത്യം

India Keralam News

ശ്രീനഗർ/ഇടുക്കി: കശ്മീർ അതിർത്തിയിലെ ഡ്യൂട്ടിക്കിടെ മലയാളി ജവാന് ദാരുണാന്ത്യം. അതിർത്തിയിൽ കാവൽ ജോലിയിലായിരുന്ന ബിഎസ്എഫ് ജവാൻ അനീഷ് ജോസഫ് ആണ് തീപിടിച്ച ടെൻ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി ടെൻ്റിൽ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫിന് . ഇതിനിടെ ഇദ്ദേഹം തങ്ങിയ ടെൻ്റിന് തീപിടിച്ചപ്പോൾ ടെൻ്റിൽ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീണത് . വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റാണ് അനീഷ് മരണപ്പെട്ടത് .

അനീഷിൻ്റെ മൃതദേഹം ഇന്നോ നാളെയോ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും . ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ്. മൃതദേഹം അനീഷ് ജോസഫിന്റെ സ്വദേശമായ കൊച്ചു കാമാക്ഷിയിലേക്കാണ് കൊണ്ട് വരുന്നത് . അനീഷിൻ്റെ ഭാര്യ സിആർപിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. കഴിഞ്ഞ വർഷം അനീഷ് ജോസഫിൻ്റെ പിതാവ് മരണപ്പെട്ടിരുന്നു.