വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണം ; കേരള പ്രവാസി സംഘം

India Keralam News Politics

മേൽമുറി : കരിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള പ്രവാസി സംഘം മേൽമുറി വില്ളേജ് കൺവൻഷൻ ആവശ്യപ്പെട്ടു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വലിയ വിമാന സർവ്വീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും ജിദ്ദയിലേക്ക് നിർത്തലാക്കിയ വിമാന സർവ്വീസ് പുനഃസ്ഥാപിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു. മച്ചിങ്ങൽ സുബൈർ അധ്യക്ഷത വഹിച്ചു. ഇ.അസ്‌കർ , നാണത്ത് മുഹമ്മദലി, സിബിയാൻ മുഹമ്മദ് , നിയാസ് ഊരോത്തൊടി , നാണത്ത് അബു, എൻ.കെ. ഖാലിദ് എന്നിവർ പ്രസംഗിച്ചു.

കേരള പ്രവാസി സംഘം മേൽമുറി വില്ലജ് കൺവെൻഷൻ പ്രസിഡന്റായി നാണത്ത് അബുവിനേയും സെക്രട്ടറിയായി ഖാലിദ് എൻ.കെ യെയും ട്രഷററായി മച്ചിങ്ങൽ സുബൈറിനെയും തെരെഞ്ഞെടുത്തു.