മോഫിയ പർവീന്റെ മരണം;കസ്റ്റഡിയിലെടുത്ത ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

Crime Keralam News

ആലുവ : നിയമ വിദ്യാർത്ഥിയായിരുന്ന മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിൻ്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു.

കേസിൽ ആരോപണ വിധേയനായ സി.ഐ .സി.എൽ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ ഉപരോധം തുടരുകയാണ്. അതേസമയം സി.ഐയോട് ഇന്ന് ഡി.ജിപി..ക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.