പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Keralam News

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ആര്യങ്കോടില്‍ പൊലീസുകാരനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ആര്യങ്കോട് ഷിബു ഭവനില്‍ ഷിബു (43) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുമുന്നിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഷിബുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വീടിന് മുന്നില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷിബുവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്വീകരിക്കുകയായിരുന്നു.

എ ആര്‍ ക്യാമ്ബിലെ ഡ്രൈവറായ ,സ്ഥിരം മദ്യപാനശീലമുള്ള ഷിബുവിനെ എട്ടുമാസത്തോളം സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈയടുത്താണ് ഷിബു തിരികെ സർവ്വീസിൽ കയറിയത്. നെയ്യാര്‍ഡാമില്‍ ജോലി നോക്കി വരുന്ന സമയത്ത് മേലുദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിനും ഷിബു നടപടിക്ക് വിധേയനായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ആര്യങ്കോട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.