രണ്ട് ആൺകുട്ടികളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യാ ശ്രമം;സംഭവം നടന്നത് ഷൊർണൂരിൽ

Crime Keralam News

പാലക്കാട് : ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യാ ശ്രമം. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചാണ് ദിവ്യ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ തൂങ്ങി മരിക്കാനും ശ്രമിച്ചിരുന്നു.

സംഭവമറിഞ്ഞ ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.