പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

Crime India News

ബംഗളൂരു : അധ്യാപകൻ ലൈംഗികമായി ചൂഷണം ചെയ്തതിനെത്തുടർന്ന് പ്ലസ്‌ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തു. പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി, വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം ഇതോടെ അവസാനിപ്പിച്ചു.

പ്രിൻസിപ്പാൾ അറസ്റ്റിലായതിനെ ശേഷം മാത്രമേ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂവെന്ന് രക്ഷിതാക്കൾ നിലപാടെടുത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം. പീഡനവിവരം പ്രിൻസിപ്പാളിനെ അറിയിച്ചെങ്കിലും പ്രിൻസിപ്പൽ അധ്യാപകനെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു..