മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ കരിങ്കല്ലെടുത്തെറിഞ്ഞു – പ്രതി പിടിയിൽ

Crime Keralam News

വെള്ളറട : മദ്യപിക്കാൻ കാശുനൽകാത്ത ദേഷ്യത്തിൽ ഭാര്യയെ കല്ലെടുത്തെറിഞ്ഞ് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. കാരമൂട് കരിമരം സ്വദേശി അനില്‍കുമാര്‍ (32) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

ഭാര്യ രാഗിണി (29)യെ കല്ലെടുത്തെറിഞ്ഞ് ആക്രമിച്ച കേസിലാണ് അറസ്റ്റ്. വീടിനുസമീപത്ത് നില്‍ക്കുകയായിരുന്ന അനിൽകുമാർ രാഗിണിയോട് മദ്യപിക്കാനായി പണം ചോദിച്ചെങ്കിലും നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. സമീപത്തു കിടന്നിരുന്ന കരിങ്കല്‍ കഷണം ഭാര്യയ്ക്ക് നേരെ എടുത്തെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നാണ് കേസ്.