മലപ്പുറത്ത് സ്‌കൂൾ ബസ് മരത്തിലിടിച്ചു ;ഡ്രൈവറുടെയും രണ്ട് കുട്ടികളുടെയും നില ഗുരുതരം

Breaking Education Keralam News

മലപ്പുറം : തിരുനാവായയിൽ ബ്രേക്ക് നഷ്ടപ്പെട്ട സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസിനാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ട് വിദ്യാര്‍ത്ഥികളുടെയും ബസ് ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്.

പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു