മാഡ് മോട്ടോ ഗ്വില്‍ഡ് കട ഉടമ തൂങ്ങി മരിച്ച നിലയില്‍

Keralam News

പൊന്നാനി : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഉദ്ഘാടനം ചെയ്ത് ഏറെ വിവാദമായ പൊന്നാനി പുതിയിരുത്തിയിലെ മാഡ് മോട്ടോ ഗ്വില്‍ഡ് ഉടമ തൂങ്ങി മരിച്ച നിലയില്‍. അണ്ടത്തോട് സ്വദേശി അനസിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയുടെ കാരണം അവ്യക്തമാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മാസങ്ങള്‍ക്ക് അനസിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മല്ലു ട്രാവലര്‍ യൂട്യൂബര്‍മാരും ആരാധകരും എത്തിയത് സംഘര്‍ഷത്തിനും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അന്നത്തെ സംഭവത്തിൽ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു