കഞ്ചാവുമായി രക്ഷപെടാൻ ശ്രമിച്ച മഞ്ചേരി സ്വദേശികൾ അറസ്റ്റിൽ

Crime Keralam News

പാലക്കാട് : കഞ്ചിക്കോട് കഞ്ചാവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ശിഹാബ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. പ്രതികളിൽ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടിച്ചെടുത്തു.

എക്‌സൈസിന്റെ വാഹന പരിശോധനയെ വെട്ടിച്ച് കാർ കടത്താനുള്ള ശ്രമത്തിനിടെ ടാങ്കര്‍ ലോറിയില്‍ ഇടിച്ച്‌ അപകടം ഉണ്ടാവുകയും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.