റമളാന്‍ ക്വിസ്സ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

Local News Pravasi

മലപ്പുറം: വടക്കേമണ്ണ പ്രവാസി വാട്ട്‌സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച റമളാന്‍ ക്വിസ്സ് 2021 വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനമായ മലയില്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത 6000 രൂപ മലയില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഗദ്ദാഫിയില്‍ നിന്നും അബ്ദുറഹീം എം.പി ഏറ്റുവാങ്ങി.

രണ്ടാം സമ്മാനമായ എച്ച്.എം.സി ഡക്കറേഷന്‍ വടക്കേമണ്ണ സ്‌പോണ്‍സര്‍ ചെയ്ത 3000 രൂപ എച്ച്.എം.സി ഡക്കറേഷന്‍ എം.ഡി റഫീഖ് സി.എച്ചില്‍ ല്‍ നിന്നും ഇഹ്‌സാന്‍ പറവത്ത് ഏറ്റുവാങ്ങി,
മൂന്നാം സമ്മാനമായ തൈ്വബാ ട്രാവല്‍സ് കോട്ടപ്പടി സ്‌പോണ്‍സര്‍ ചെയ്ത 2000 രൂപ തൈ്വബാ ട്രാവല്‍സ് എം.ഡി എം.പി മുഹമ്മദില്‍ നിന്നും മന്‍സൂര്‍ കോഴിപ്പുറത്ത് ഏറ്റുവാങ്ങി .

പിന്നീട് വരുന്ന 20 സ്ഥാനക്കാര്‍ക്ക് മലയില്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത മലയില്‍ കിറ്റിന്റെ ഉദ്ഘാടനം മലയില്‍ എം.ഡി മുഹമ്മദ് ഖദ്ദാഫി പി.പി ജലീലിന് നല്‍കി നിര്‍വഹിച്ചു.
തനിക്ക് കിട്ടിയ ഒന്നാം സമ്മാനമായ 6000 രൂപ പോയന്റ് നിലയില്‍ തനിക്കൊപ്പമെത്തിയ ഷെബീബ്, ഷുഹൈബ്, അഹ്മദ് ഹിഷാം എന്നിവര്‍ക്ക് വീതിച്ച് നല്‍കി അബ്ദുറഹീം മാതൃകയായി.

വടക്കേമണ്ണ പ്രവാസി വാട്‌സ് ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച റമളാന്‍ ക്വിസ് 2021 ല്‍ 125 ഓളം പേര്‍ങ്കെടുത്തതില്‍ 10 മാര്‍ക്ക് വരെ നേടിയ 114 പേര്‍ക്ക് വടക്കേമണ്ണ പ്രവാസി വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രോത്സാഹന സമ്മാനം നല്‍കി പരിപാടിയില്‍ മങ്കര ത്തൊടി ഇസ്മായില്‍ ഹാജി, കുഞ്ഞാണിപ്പ മങ്കരത്തൊടി, എം.പി ഷുക്കൂര്‍,പി.പി ജലീല്‍,ഗഫൂര്‍ അവുലന്‍, അന്‍വര്‍ കുട്ടശ്ശേരി, നാഫി പി.കെ, അഫ്‌സല്‍ ചോലശ്ശേരി,എം.പി മുഹമ്മദ്, അബ്ദുറഹീം, അഹ്മദ് ഹിഷാം, ശുഹൈബ് എം.പി എന്നിവര്‍ സംബന്ധിച്ചു