ഷാഹിദ കമാലിനെതിരായുള്ള പരാതി ലോകായുക്ത ഫയൽ ചെയ്തു

Crime Keralam News

തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരായുള്ള പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു. ഇതിനെത്തുടർന്ന് ഷാഹിദ കമാലിനും സാമൂഹിക നീതി വകുപ്പിനും ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്.

വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ചെന്നും വനിത കമ്മീഷൻ അംഗമായെന്നുമാണ് ഷാഹിദ കമാലിനെതിരായുള്ള പരാതി. ഇതോടൊപ്പം ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഇവർ നവമാധ്യമങ്ങൾ വഴി ഡോക്ടറേറ്റുണ്ടെന്ന തെറ്റായ പ്രചാരണം നടത്തിയെന്നും അതുവഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ലോകായുക്തിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.

വട്ടപ്പാറ സ്വദേശി അഖിലാ ഖാനാണ് ആരോപണങ്ങൾ ചൂണ്ടി കാണിച്ചു ഹർജി നൽകിയിരുന്നത്. ഇതിലാണ് പരാതി സ്വീകരിച്ച് ലോകായുക്ത മറ്റു നടപടികൾ എടുക്കുന്നത്. അടുത്ത മാസം ഒക്ടോബർ അഞ്ചിന് ലോകായുക്ത കേസ് വീണ്ടും പരിഗണിക്കും.