ജൂലൈ തൊട്ട് ഇന്ത്യയിലും ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ വാക്‌സിൻ

Health India News

ജൂലൈ മാസത്തോടെ ഇന്ത്യയിൽ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കോവിഡ് വാക്‌സിൻ കിട്ടിത്തുടങ്ങും. ഔദ്യോഗിക വൃത്തങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. വാക്‌സിൻ അതിന്റെ യുഎസ് നിർമാതാക്കളിൽ നിന്നും നേരിട്ടുവാങ്ങാനാണ് ഇന്ത്യ തീരുമാനിക്കുന്നത്. ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് കുറഞ്ഞ അളവ് വാക്‌സിൻ മാത്രമായിരിക്കും എത്തിക്കുക. ഇന്ത്യയിൽ ഒരു ടോസിന് 25 ഡോളറായിരിയ്ക്കും വില.

ഇന്ത്യയിൽ വാക്‌സിൻ നിർമിക്കാനും ഉത്പാദനം നടത്താനുമുള്ള തയ്യാറിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. അതിനു വേണ്ടി കേന്ദ്ര സർക്കാരുമായി കമ്പനി അധികൃതർ ചർച്ച ചെയ്തിരുന്നു. രാജ്യത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ വാക്‌സിൻ വരുന്ന മാസങ്ങളിൽ സമൃദ്ധമാക്കാനാണ് സാധ്യത. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യഘട്ടങ്ങളിൽ ഇത് ഉപയോഗിക്കാനുള്ള അനുമതി 2021 ഫെബ്രുവരിയില്‍ തന്നെ കൊടുത്തിരുന്നു. ഡെൽറ്റ പ്ലസിന്റെ കാര്യത്തിൽ വാക്‌സിന്റെ ഫലപ്രാപ്തി ഉറപ്പാക്കിയിട്ടില്ല.