റിട്ട. അധ്യാപിക കിണറ്റിൽ വീണു മരിച്ചു

Local News

എടവണ്ണ: റിട്ട.അധ്യാപിക കിണറ്റിൽ വീണു മരിച്ചു. തിരുവാലി ഗവ.ഹൈസ്കൂളിന് സമീപത്തെ പടിഞ്ഞാറെ പുരക്കൽ നൊട്ടൻ വൈദ്യരുടെ മകൾ പങ്കജവല്ലി (60)യാണ് വീട്ടുമുറ്റത്തെ കിണറിൽ വീണു മരിച്ചത്. പാലേമാട് സ്കൂളിലെ റിട്ട. ഹിന്ദി അധ്യാപികയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4 ടെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. തുടർന്ന് തിരുവാലി ഫയർഫോഴ്സ്, എടവണ്ണ പൊലീസ്, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൻ കിണറ്റിൽ നിന്നും പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: വിപിൻ കൃഷ്ണൻ, അഖിൽ കൃഷ്ണൻ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ,പ്രൊഫ.രാധാകൃഷ്ണൻ, വേണുഗോപാലൻ (ജെ.എച്ച്.ഐ സാമൂഹികാരോഗ്യ കേന്ദ്രം എടവണ്ണ), മുരളി, ഷാജി, പരേതനായ ദാമോധരൻ. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകിട്ട് 3 ടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.