പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഒളിവില്‍ പോയ പ്രതിയെ പിടികൂടി

Crime Keralam News

മാന്നാർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പോലീസിന്റെ പിടിയിലായി. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര കൊച്ചുവീട്ടില്‍ കിഴക്കേതില്‍ രാജീവിനെയാണ് (30) കോഴിക്കോട്ടു നിന്ന് പിടികൂടിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ ഫോണ്‍ നമ്പർ ശേഖരിച്ച പ്രതി വാട്ട്സ്‌ആപ്പ് വഴി കൂടുതല്‍ അടുക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

സി.ഐ ജി. സുരേഷ്കുമാര്‍, എസ്.ഐമാരായ സുനു മോന്‍, ജോണ്‍ തോമസ്, എ.എസ്.ഐ. മധു, വനിത അഡീഷല്‍ എസ്.ഐ. ബിന്ദു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ദീഖുല്‍ അക്ബര്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.