എല്ലാ ജില്ലകളിലും ഗുണ്ടാ വിരുദ്ധ സ്ക്വാഡുകൾ ;
സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ പുതിയ പൊലീസ് സംഘം

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ തടയാൻ പുതിയ പൊലീസ് സംഘമെത്തി . സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എഡിജിപി . എ ഡി ജെ പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുന്നുണ്ട് . എഡിജിപി മനോജ് എബ്രഹാമിനാകും പുതിയ സംഘത്തിന്‍റെ ചുമതല. സംസ്ഥാനത്ത് ഗുണ്ടാ-ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലും കുടിപ്പകയും വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം . എല്ലാ ജില്ലകളിലും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിരുദ്ധ സ്ക്വാഡുകള്‍ രൂപീകരിക്കും. സംസ്ഥാന തലത്തിൽ എഡിജിപി റാങ്കിലൊരു നോഡൽ ഓഫീസറുണ്ടാകും. ഗുണ്ടകള്‍- ലഹരി മാഫിയ സംഘങ്ങള്‍ എന്നിവരുടെ പ്രവർത്തനം, സാമ്പത്തിക ഇടപാട്, ഇവരുടെ ബന്ധങ്ങള്‍ തുടങ്ങിയവ സംഘം പരിശോധിക്കും.