കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Crime Keralam News

തിരുവനന്തപുരം : കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കണിയാപുരം പായ്ചിറയിലാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡിൽ നിന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയിൽ പരിക്കേറ്റു.

മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ സമയത്ത് ഇതേ സംഘം മൂന്ന് വീടുകൾ ആക്രമിക്കുകയും ചെയ്തു. വീടിന്റെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർക്കുകയും വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിക്കുകയും ചെയ്തു.

പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ മഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.