മകൻ കോവിഡ് ബാധിച്ച് മരിച്ചു ; മകന്റെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keralam News

നെടുമങ്ങാട് : മകൻ കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ അമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പനയമുട്ടം ചോര്‍നോട് കിഴക്കുംകര വീട്ടില്‍ പരേതനായ തങ്കപ്പന്‍പിള്ളയുടെ മകന്‍ രാജേന്ദ്രന്‍ (58) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മകന്റെ മരണ വിവരമറിഞ്ഞതിനു പിന്നാലെ കാണാതായ അമ്മ പൊന്നമ്മയെ (86) അന്വേഷണത്തിനൊടുവിൽ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിജയകുമാരി, സരള, ശശികല, പരേതനായ ഹരി എന്നിവരാണ് പൊന്നമ്മയുടെ മറ്റ് മക്കള്‍. ഗീതാകുമാരിയാണ് മരിച്ച രാജേന്ദ്രന്‍റെ ഭാര്യ. മക്കള്‍: ലക്ഷ്മി, രാജി. മരുമക്കള്‍: രാജേഷ്, അരുണ്‍