കോണ്‍ഗ്രസ് പുന സംഘടന; എതിര്‍പ്പുമായി രമേശ്

Keralam News Politics

കോണ്‍ഗ്രസ് പുനസംഘടനാ തീരുമാനങ്ങളില്‍ എതിര്‍പ്പറിയിച്ച് രമേശ് ചെന്നിത്തല. പുനസംഘടനയുമായി ബന്ധപ്പെട്ട് നല്‍കിയ പേരുകളിലല്ല തന്റെ എതിര്‍പ്പെന്നും, കൂട്ടായ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഒരുമയോടെ ചര്‍ച്ച ചെയ്ത് പട്ടിക ഉണ്ടാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പട്ടിക ഉണ്ടാവുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നല്‍കിയ പേരുകളുടെ അടിസ്ഥാനത്തിലാണ് പുനസംഘടനക്ക് എ.ഐ.സി.സി അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

ഐ ഗ്രൂപ്പ് പ്രതിനിധികള്‍ 9 ജില്ലകളില്‍ അധ്യക്ഷന്‍മാരാവും. അതേ സമയം എ ഗ്രൂപ്പിനു 5 പ്രസിഡന്റുമാരെയാണ് ലഭിക്കുക. നിലവില്‍ വനിത ഡി.സി.സി പ്രസിഡന്റുമാര്‍ ആരും തന്നെ പട്ടികയില്ല. നിലവിലെ പട്ടിക ഗ്രൂപ്പ് അടിസ്ഥാനമാക്കിയല്ലെന്നും പ്രവര്‍ത്തനം മാത്രമാണ് മാനദണ്ഡമെന്നും നേതൃത്വം പ്രതികരിച്ചു. പക്ഷേ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മാത്രമാണ് പട്ടികയിലുള്ളത്.