ബംഗളൂരുവില്‍നിന്നും എം.ഡി.എം.എകൊണ്ടുവന്ന ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Breaking Crime Keralam Local News

മലപ്പുറം: ബംഗളൂരുവില്‍നിന്നും നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം എം.ഡി.എം.എകൊണ്ടുവന്ന ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍.
26 ഗ്രാം എം.ഡി.എം.എയുമായി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം വന്ന പുല്ലങ്കോട് സ്വദേശി ചൂരപിലാന്‍ മുഹമ്മദ് നിഹാലിനെ(23)യാണ് വണ്ടൂര്‍ എസ്.ഐ ടി.പി മുസ്തഫയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍നിന്നും വില്‍പനക്കായി സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തില്‍പ്പെട്ട കണ്ണിയാണ് നിഹാലെന്ന് പോലീസ് പറഞ്ഞു. ഇന്നു ഉച്ചയ്ക്കു ഒന്നോടെ വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ബാംഗ്ലൂരില്‍ ബി.എസ്.സി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിഹാലെന്ന് പോലീസ് പറഞ്ഞു.