കാണാതായ യുവതിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ

Crime Local News

ഇടുക്കി: മൂന്നു ആഴ്ചകൾക്ക് മുൻപ് ഇടുക്കിയിലെ പണിക്കൻകുടിയിൽ നിന്നും കാണാതായ സിന്ധുവെന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. അയൽവാസിയുടെ അടുക്കളയിൽ നിന്നും കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടിൽ താമസിച്ചിരുന്ന അയൽവാസിയായ മണിക്കുന്നേൽ ബിനോയ് ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്.

മകനൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന സിന്ധുവിനെ ആഗസ്ത് പന്ത്രണ്ടിനാണ് സിന്ധുവിനെ കാണാതാവുന്നത്. ഇതിൽ മകൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. നിലവിൽ ബിനോയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.