വനിതാലീഗ് ദേശീയ വൈസ്പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍ പുതുതായി രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പെണ്‍കുട്ടികളോട് പറയുന്നത്..

News Videos

രാഷ്ട്രീയത്തിലിറങ്ങുന്ന പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് വളരേ അച്ചടക്കത്തോടെ മുന്നോട്ടു പോകണമെന്നാണ്. ഞങ്ങളെയൊക്കെ രാഷ്ട്രീയത്തിലേക്ക് വിളിച്ചു കയറ്റിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. അദ്ദേഹം അന്നു തന്നെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശങ്ങള്‍ തന്നിരുന്നു. അതനുസരിച്ചാണ് ഞങ്ങള്‍ അന്നും ഇന്നും പൊയ്‌ക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികള്‍ വൈകുന്നേരം 6.30 വരെ പ്രവര്‍ത്തിച്ചാല്‍ മതി എന്നായിരുന്നു ഞങ്ങള്‍ക്ക് തന്ന നിര്‍ദേശം. അങ്ങനെ തന്നെയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചതും. ഇലക്ഷന്‍ സമയത്ത് പ്രത്യേക അനുമതിയെടുത്ത് പ്രവര്‍ത്തിക്കാനാവും. പക്ഷേ അത് വീട്ടുകീരുടെ സമ്മതത്തോടെയാവണം. പക്ഷേ ഇന്നത്തെ പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. കുറ്റം പറയാന്‍ എനിക്ക് താല്‍പര്യമില്ല. പക്ഷേ അച്ചടക്കം വേണം. രാഷ്ട്രീയത്തിലിറങ്ങുന്ന പെണ്‍കുട്ടികള്‍ വീടിന്റെ കാര്യങ്ങള്‍ക്ക് പ്രഥമപരിഗണന കൊടുക്കണം. ഞങ്ങളൊക്കെ അങ്ങനെയാണ് പ്രവര്‍ത്തിച്ചത്. എന്റെ മക്കളോട് ചോദിച്ചാല്‍ അക്കാര്യം മനസ്സിലാക്കാനാവും. ഭര്‍ത്താവിനും മക്കള്‍ക്കും പെരുന്നാളിനു വസ്ത്രമെടുത്ത് കൊടുക്കുന്നതു വരെ ഞാനാണ്. വീട്ടിലെ ഭക്ഷണത്തിന്റെ കാര്യങ്ങളും ഞാന്‍ തന്നെയാണ് ചെയ്യാറുള്ളത്.. വീഡിയോ കാണാം.