രണ്ട് വര്‍ഷം കൊണ്ട് മൂവായിരത്തിലധികം കാന്‍സര്‍ രോഗികള്‍ക്ക്സൗജന്യ ചികിത്സ നല്‍കി എടവണ്ണ സീതി ഹാജി കാന്‍സര്‍ സെന്റര്‍

Health Keralam News

മലപ്പുറം: കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് മൂവായിരത്തിലധികം കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എടവണ്ണ സീതി ഹാജി കാന്‍സര്‍ സെന്റര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. സീതി ഹാജിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ മകന്‍ പി കെ ബഷീര്‍ എംഎല്‍എയുടെ സ്വപ്ന പദ്ധതിയായ എടവണ്ണ സീതി ഹാജി കാന്‍സര്‍ സെന്റര്‍ ആയിരങ്ങള്‍ക്ക് സ്വന്തനമേകി മുന്നോട്ട് പോവുകയാണ്. ശീതീകരിച്ച കീമോ വാര്‍ഡ്, മാമോഗ്രാം, അള്‍ട്ര സൗണ്ട് സ്‌കാനിംഗ്, എക്‌സറേ , പാപ്‌സമയര്‍ ടെസ്റ്റ്, എഫ്.എന്‍.എ.സി ടെസ്റ്റ്, ബയോപ്‌സി ടെസ്റ്റ്, ആധുനിക സംവിധാനത്തില്‍ ലബോറട്ടറി, ലിഫ്റ്റ് സംവിധാനം, 90% ശതമാനം വരെ വിലകുറവില്‍ കാരുണ്യ ഫാര്‍മസി, സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കം നിരവധി സേവനങ്ങള്‍ എടവണ്ണ സീതി ഹാജി കാന്‍സര്‍ സെന്ററില്‍ ലഭ്യമാണ്. സര്‍ക്കാറും എടവണ്ണ സീതി ഹാജി ട്രസ്റ്റും മലബാര്‍ കാന്‍സര്‍ സെന്ററും ചേര്‍ന്നാണ് ഈ സ്ഥാപനം നടത്തുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. സംസ്ഥാനത്ത് തന്നെ ഇത് ആദ്യത്തെ സംരഭമാണ്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സെന്ററിന്റെ ഓരോ സംവിധാനങ്ങളും മെഷനറികളും മുഴുവന്‍ നേരിട്ട് കണ്ടു. സീതി ഹാജി കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ സംതൃപ്തി രേഖപെടുത്തി. പി .കെ ബഷീര്‍ എം.എല്‍.എയുുടെ വലിയ കാഴ്ച്ചപാടിന്റെയും, നിശ്ചയദാര്‍ണ്ഡ്യത്തിന്റെയും ഫലമാണിതെന്നും , സര്‍ക്കാറിന്റെ സഹകരണത്തോടെ നടത്തുന്ന ഈ സ്ഥാപനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും എന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.