കോഡൂര്‍ ചെളൂരില്‍കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Local News

മലപ്പുറം: സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗം മുഹമ്മദ് അലി. കെ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍
മലപ്പുറം കോഡൂര്‍ ചെളൂരിലെ വാടക കെട്ടിടത്തില്‍ നിന്നും ആറേകാല്‍ കിലോ കഞ്ചാവുമായി രണ്ട്‌പേര്‍ പിടിയില്‍.
വാടക കെട്ടിടത്തിന്റെ മുറിയില്‍ നിന്ന് 6.3 കിലോ കഞ്ചവ് സൂക്ഷിച്ചതിന് കോഡൂര്‍ പറയരങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുജീബ്‌റഹ്മാന്‍ (39), കൊല്ലം കല്ലുംകുന്ന് സ്വദേശി ഫസലുദ്ദീന്‍ (55) എന്നിവരാണ് മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

ചെളൂര്‍- വലിയാട് റോഡില്‍ ചെളൂര്‍ ജങ്ഷനില്‍ നിന്നും ഉദ്ദേശം 100 മീറ്റര്‍ മാറി റോഡിന്റെ കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍. സജികുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റ്‌റീവ് ഓഫീസര്‍ ടി. പ്രാജോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ. മുഹമ്മദ് അലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. റാശിദ്, മുഹമ്മദ് നൗഫല്‍ പഴേടത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് സംഘത്തില്‍ ല്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റ്‌റീവ് ഓഫീസര്‍ ടി. പ്രാജോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് അലി. കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റാശിദ്. എം, മുഹമ്മദ് നൗഫല്‍ പഴേടത്ത് എന്നിവര്‍ ഉണ്ടായിരുന്നു.