നിലവിലുള്ളത് ഇന്ത്യയിലെ ജനസംഖ്യക്ക് അനുയോജ്യമല്ലാത്ത നിയമവ്യവസ്ഥ; മാറ്റം വേണമെന്ന് ചീഫ് ജസ്റ്റിസ്

India News

ബം​ഗളൂരു: കൊളോണിയല്‍ നിയമസംവിധാനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. രാജ്യത്തെ ജനസംഖ്യക്ക് അനുയോജ്യമായതല്ല ഇപ്പോഴത്തെ നിയമവ്യവസ്ഥയെന്നും, ഇവിടത്തെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗഹൃദപരമായ രീതിയിലേക്ക് കോടതി വ്യവഹാരങ്ങള്‍ മാറണം. സാധാരണ ജനങ്ങൾക്ക് ഇപ്പോഴും കോടതിയേയും ജഡ്ജിമാരേയും പേടിയാണ്. ഗ്രാമീണ പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് ഈ കാലത്തും നീതി കിട്ടുന്നില്ല. ഇതോടൊപ്പം കൂടുതൽ പണം കേസുകൾ നടത്താനായി ചിലവാക്കേണ്ടി വരുന്നുണ്ട്. ഈ അവസ്ഥകളെല്ലാം മാറണം. ഈ നിമിഷം നമ്മൾ ചർച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാകണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.