ദുൽഖർ സൽമാന്റെ വിലക്ക് പിൻവലിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്

Entertainment Keralam News

നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് ഫിയോക്ക് പിൻവലിച്ചു. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി സ്വീകരിച്ചത്.

മാർച്ച് 15നാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ വിലക്കുന്നത്. വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രം ഒടിടിക്ക് നൽകിയതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്. ഭാവിയിൽ ദുൽഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്നും ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്നും ഫിയോക് വ്യക്തമാക്കിയിരുന്നു. തുടർന്ന് വിഷയത്തിൽ ദുൽഖറിന്റെ പ്രതിനിധി വിശദീകരണം നൽകുകയായിരുന്നു.

ബോബി സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. ഇനിയുള്ള സിനിമകൾ തിയറ്ററിന് നൽകുമെന്നും ദുൽഖർ അറിയിച്ചു.