നഗരമധ്യത്തിൽ മീൻ വിൽപ്പനക്കാരിയായ യുവതിയെ മർദിച്ചു .

Crime Keralam News

കോഴിക്കോട്: അശോകപുരത്ത് മീൻ വില്‍ക്കുന്ന ശ്യാമിലിയെ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഭർത്താവ് ജോലി സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി . സംഭവത്തിൽ വീണ്ടും പോലീസ് കേസെടുത്തെങ്കിലും പരാജയപ്പെട്ടു . ഭർത്താവ് കൊല്ലുമെന്ന ഭീഷണിയെ തുടർന്ന സാഹചര്യത്തിൽ ശ്യാമിലി മീൻ വിൽപ്പന നിർത്താൻ തീരുമാനിച്ചു .

കഴിഞ്ഞ മാസമാണ് ഭർത്താവ് നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടുണ്ട് . നടക്കാവ്പോലീസ് സ്റ്റേഷനിലാണ് നിധീഷിനെതിരെ കേസെടുത്തത്.മീന്‍വിറ്റ പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടർന്നാണ് ശ്യാമിലിയെ നടുറോഡിലിട്ട് മർദിച്ചത്.

മർദ്ദനത്തില്‍ മൂക്കിനും ചെവിക്കും യുവതിക്ക് പരുക്കേറ്റിട്ടുണ്ട് . യുവതിയെ ആസിഡൊഴിക്കുമെന്നും കൂടെയുള്ളവരെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഏറെക്കാലമായി ഭർത്താവിന്റെ ക്രൂരമർദനം സഹിക്കാനാവുന്നില്ലെന്ന് ശാമിലി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.