എര്‍ത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

Keralam News

തിരുവനന്തപുരം : വീടിന് പിന്നിലെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരനു ദാരുണാന്ത്യം. വിതുര തള്ളച്ചിറ കാവുവിള സ്വദേശി സുനില്‍കുമാറിന്റെയും പ്രിയയുടെയും മകന്‍ സാരംഗ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. വീടിനു പിന്നില്‍ ഇരട്ട സഹോദരന്‍ സൗരവിനൊപ്പം കളിക്കുന്നതിനിടയിലാണ് എര്‍ത്ത് കമ്പിയിൽ നിന്ന് സാരംഗിന് വൈദ്യുതാഘാതമേറ്റത്. സൗരവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയപ്പോൾ എര്‍ത്ത് കമ്പിയുടെ മുകളില്‍ വീണ് കിടക്കുന്ന സാരം​ഗിനെയാണ് കണ്ടത്. ഉടനെത്തന്നെ നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മേമല തേമല കെവിഎല്‍പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സാരംഗ്.