ബിഷപ്പിന്റെ ലവ്- നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന; ഒരു സമുദായത്തിനും എതിരായി പറഞ്ഞതല്ലെന്ന് പാലാ രൂപത

Keralam News Religion

കോട്ടയം: സമൂഹത്തിൽ നടക്കുന്ന അപകടകരണമായ കാര്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ ബിഷപ്പ് കൊടുത്തതെന്ന് സഹായമെത്രാൻ. ലവ്- നാര്‍ക്കോട്ടിക് ജിഹാദുകൾ കേരളത്തിൽ നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്കുള്ള വിശദീകരണം നൽകുകയായിരുന്നു പാലാ രൂപത. ഒരു സമുദായത്തിനും എതിരായല്ല ബിഷപ്പ് പറഞ്ഞതെന്നും ഒരാളെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സഹായമെത്രാൻ വ്യക്തമാക്കി. ഇതോടൊപ്പം തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്ന പ്രചരണങ്ങള്‍ നിർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

പരസ്പരം തെറ്റുകൾ തിരുത്തി ഒരുമിച്ച് നമുക്ക് നീങ്ങാം. മതങ്ങളുടെ പേരുകളുടെയും ചിഹ്നങ്ങളുടെയും പേരിൽ ചെറിയ വിഭാഗം ആളുകൾ ചെയ്യുന്ന സാമൂഹ്യ വിരുദ്ധമായ പ്രവർത്തനങ്ങൾ എല്ലാ സമുദായങ്ങളും കാര്യമായി തന്നെ കണ്ട് നടപടി എടുക്കണമെന്നും സഹായ മെത്രാൻ നിർദേശിച്ചു.