ദുഷ്പ്രചാരണങ്ങളിലൂടെ ലക്‌ഷ്യം വെക്കുന്നത് ക്രൈസ്തവ സമൂഹത്തിന്റെ തകർച്ച: കെ.സി.ബി.സി

Keralam News Religion

കോട്ടയം: മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെയും ക്രൈസ്തവരുടെയും ആഭ്യന്തര വിഷയങ്ങൾക്ക് കൂടുത പ്രാധാന്യം നൽകികൊണ്ട് ചർച്ച ചെയ്യുന്നതിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. ഇത്തരമൊരു ശൈലി കുറച്ചു കാലങ്ങളായി കൂടി വരുകയാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ചർച്ചയ്ക് പ്രാധാന്യമല്ലാത്തതും ചർച്ച ചെയ്യണ്ട ആവശ്യമില്ലാത്തതുമായ വിഷയങ്ങളാണ് ചർച്ചയ്ക്ക് കൊണ്ട് വരുന്നത്. മാത്രമല്ല ക്രൈസ്തവ വിരുദ്ധ- സഭാ വിരുദ്ധ നിലപാടുള്ള ആളുകളെയാണ് ചർച്ചയ്ക്കായി കൊണ്ടുവരുന്നത്. അതിലൂടെ ലക്‌ഷ്യം വെക്കുന്നത് ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുക എന്നതാണ്.

ഇങ്ങനെയുള്ള ചർച്ചകളാണ് പല വിഷയങ്ങളിലും ക്രൈസ്തവ- കത്തോലിക്കാ നിലപാടുകൾ തെറ്റുദ്ധരിക്കുന്നതിനു കാരണമാകുന്നത്. അതിനൊരു ഉദാഹരണമാണ് നല്ല ഉദ്ദേശത്തോടു കൂടി പാലാ രൂപത മുന്നോട്ടു വെച്ച ആശയത്തെ വളച്ചോടിക്കാൻ ശ്രമിച്ചത്. ഒരുപാട് ലോക രാജ്യങ്ങളും കത്തോലിക്കാ സഭകളും കൂടുതൽ കുട്ടികളെ ഉത്തരവാദിത്വത്തോടെ വളർത്തുന്നതിൽ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ കേരളത്തിൽ ക്രൈസ്തവ ജനസംഖ്യ കുറയുകയും ദുർബലപ്പെടുകയുമാണ്.

അതിനെതിരെ പാലാ മെത്രാൻ മുന്നോട്ടു വെച്ച നിർദ്ദേശത്തെ ജനസംഖ്യ വർദ്ധനവെന്നും പറഞ്ഞു ചില ആളുകൾ അവഹേളിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ മാധ്യമങ്ങളുടെ പ്രചാരണങ്ങൾ കത്തോലിക്കാ സഭ ലക്‌ഷ്യം വെക്കുന്നത് ജനസഖ്യാ വിസ്ഫോടനമാണ് എന്നായിരുന്നു. ഇത്തരം ദുഷ്പ്രചാരണങ്ങൾ ലക്‌ഷ്യം വെക്കുന്നത് ക്രൈസ്തവ സമൂഹത്തിന്റെ തകർച്ചയാണെന്നുള്ളതിൽ യാതൊരു സംശയവും ഇല്ല. അതുകൊണ്ടുതന്നെ ആവശ്യമില്ലാതെ ക്രൈസ്തവ- കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിലാക്കിയുള്ള വിവാദങ്ങൾ ഒഴിവാക്കണം. കൂടാതെ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതേതര നേതൃത്വങ്ങളും പൊതുസമൂഹവും മാധ്യമ ലക്‌ഷ്യം മനസിലാക്കി അവരെ തിരുത്താൻ തയാറാകണമെന്നുമാണ് പ്രസ്താവനയിൽ.