നാലുവയസുകാരിക്ക് നേരെ വൈദികന്റെ പീഡന ശ്രമം

Keralam News

കൊച്ചി: നാലു വയസുകാരിക്കുനേരെ വൈദികന്റെ പീഡന ശ്രമം. വൈദികനായ വരാപ്പുഴ സ്വദേശി ഫാ. സിബിക്കെതിരെ പോലീസ് കേസെടുത്തു. സംഭവം നടന്നത് ആലുവയിലാണ്. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈദികന്റെ പീഡനശ്രമത്തിനു ഇരയായത് നാല് വയസുകാരിയാണ്. തുടർന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേലാണ് പോലീസ് നടപടി എടുത്തത്.

പിതാവിന്റെ പരാതിയിൽ വൈദികൻ കുട്ടിയുമായി നല്ല അടുപ്പം കാണിച്ചിരുന്നതായി പറയുന്നുണ്ട്. അത് സാഹചര്യമാക്കിയാണ് വൈദികൻ പീഡനനവുമായി കുട്ടിക്ക് നേരെ വന്നത്. ഇതറിന് അറിഞ്ഞതോടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിനു പിന്നാലെ ബിഷപ്പ് ഹൗസിനു മുന്നിൽ കുട്ടിയുടെ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു.

തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് രക്ഷിതാക്കളെ പറഞ്ഞു വിട്ടത് അവിടത്തെയൊരു ജീവനക്കാരനായിരുന്നു. സിബി മരട് പള്ളിയിലെ വികാരിയാണ്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തി പോലീസ് കേസെടുത്തതിന് പിന്നാലെ സിബി ഒളിവിൽ പോയിരിക്കുകയാണ്. സിബിക്കായുള്ള അന്വേഷണം പോലീസ് നടത്തുന്നുണ്ട്.