ബഹ്‌റൈനിൽ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Keralam News Politics

മനാമ: ബഹ്റൈനില്‍ റോഡപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് (36) ആണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴാണ് ഷിജുവിന് അപകടം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ സല്‍മാനിയ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും സംസാര ശേഷിയും ചലന ശേഷിയും തിരികെ ലഭിച്ചിരുന്നില്ല.

നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംസ്‍കാരം പിന്നീട്. ഭാര്യ – ഷിബി. മകന്‍ – എയ്‍ഡന്‍