നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയം കൂട്ടിത്തരണമെന്ന ആവശ്യവുമായി കോടതി

Keralam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇത് വരെയും വിചാരണ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വിചാരണ പൂർത്തിയാക്കുന്നതിനു വേണ്ടി കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി. സ്‌പോസില് ജഡ്ജ് ഹണി എം വര്ഗീസ് ആണ് ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിക്ക് കത്തയച്ചത്. മടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഹണി എം വര്ഗീസി ആണ്. കത്തിൽ ആര് മാസത്തെ സമയം കൂടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സുപ്രീംകോടതിയുടെ നിർദ്ദേശം കേസിന്റെ നടപടികൾ 2021 ഓഗസ്റ്റിൽ അവസാനിപ്പിക്കണമെന്നായിരുന്നു. എന്നാൽ അതിനു കോടതിക്ക് കഴിഞ്ഞില്ല.

കോവിഡ് പ്രതിസന്ധി മൂലം സമയം നഷ്ടമായി എന്നാണ് കോടതി പറയുന്നത്. അത് കൂടാതെ തന്നെ അഭിഭാഷകർ എടുത്ത അവധികളും കോവിഡിന്റെ രണ്ടാം തരംഗം മൂലമുണ്ടായ ലോക്ക്ഡൗണുമെല്ലാം സമയം നഷ്ടപ്പെടാൻ കാരണമാക്കി എന്നാണ് കത്തിൽ വ്യക്തമാക്കിയത്. പ്രോസിക്യൂഷൻ സമർപ്പിച്ച 199 രേഖകൾ പരിശോധിക്കുകയും 179 സാക്ഷികളെ ഇതുവരെ വിചാരണ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി സിനിമ മേഖലയിലുള്ള 43 ആളുകളെ കൂടി വിചാരണ ചെയ്യും. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2017 ലാണ്. എട്ടാം പ്രതിയായി നടൻ ദിലീപ് ഉൾപ്പടെ 11 പ്രതികളാണ് കേസിലുള്ളത്.