എന്തിനെയും തകർത്തു കടന്നു പോകാവുന്ന ഉൽക്ക ഭൂമിയെ ലക്ഷ്യം വെക്കുന്നു: നാസ

News

ന്യൂയോർക്: ഭൂമിയിലേക്ക് കൂറ്റൻ ഉൽക്ക വരുന്നതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ അറിയിച്ചു. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഉൽകയാണ് ഭൂമിയെ ലക്ഷ്യമിട്ട് വരുന്നത്. ഛിന്നഗ്രഹം ഭൂമിയെ മറികടന്നു പോകുന്നത് സെക്കൻഡിൽ 8.2 കിലോമീറ്റർ വേഗാതയിലാണെന്നാണ് നാസ പ്രവചിച്ചിരിക്കുന്നത്. 8 കിലോമീറ്ററോളമാണ് ഈ ഛിന്നഗ്രഹം ഓരോ സെക്കന്റിലും കടന്നു പോകുക. 2008ഗോ20 എന്ന പേരാണ് ഈ ഉൽക്കയ്ക് നൽകിയിരിക്കുന്നത്.

വേഗത കൂടുതലായതിനാൽ എതിർ ദിശയിൽ എന്ത് തന്നെ വന്നാലും അതിനെയെല്ലാം തകർത്തു കൊണ്ടായിരിക്കും ഇത് മുന്നേറുക എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഈ ഛിന്നഗ്രഹം നാസയുടെ തുടർച്ചയായുള്ള നിരീക്ഷണത്തിലാണുള്ളത്. ഭൂമിയുടെ അടുത്തുകൂടി ഇത് കടന്നു പോകുമെങ്കിലും ഭൂമിയിൽ പിടിക്കാനുള്ള സാധ്യത കുറവാണ്. പക്ഷെ അതിന്റെ ഭ്രമണപഥം ഭൂമിക്ക് അപകടമുണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിനു മുമ്പ് ജൂണിൽ ഭൂമിയുടെ അടുത്തുകൂടി ഈഫൽ ടവറിന്റെ വലുപ്പത്തിലുള്ള ഛിന്നഗ്രഹം കടന്നു പോയിട്ടുണ്ടായിരുന്നു.

എന്നാൽ ഈ ഛിന്നഗ്രഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് ഭൂമിക്ക് അപകടസാധ്യത ഉള്ളതിലേക്കാണ് .ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുക ഭൂമിയിൽ നിന്നും 4.6 ദശലക്ഷം കിലോമീറ്ററിൽ കുറവ് ദൂരത്തിൽ സഞ്ചരിക്കുന്നവയെയാണ്. ഭൂമിയുടെ ആകർഷണ ബലം കൊണ്ടാണ് ചില സമയത്ത് ഇതിന്റെ സഞ്ചാര പാതയിൽ മാറ്റം സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഇവയുടെ സഞ്ചാരപാത വേറെയാണ്.