ഉയരത്തിൽ നിന്ന് വീണ് കാലൊടിഞ്ഞ പശുവിനെ രക്ഷപ്പെടുത്തി.

Local News

മലപ്പുറം : വടക്കേങ്ങര
കിഴക്കേകുളമ്പ് പട്ടാക്കൽ ക്രഷറിന് സമീപം ഉയരത്തിൽ നിന്ന് വീണ് കാലൊടിഞ്ഞ പശുവിനെ മലപ്പുറത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് ആലുംകുന്ന് കുഴിയേങ്ങൽ ഉണ്ണികൃഷ്ണന്റെ നാല് വയസ്സുള്ള പശു ഇരുപത്തിഅഞ്ച് അടിയോളം താഴ്ചയിലേക്ക് വീണത്.
വീഴ്ചയിൽ കാലൊടിഞ്ഞ പശുവിനെ അഗ്നി രക്ഷാ സേനയെത്തി ആനിമൽ റസ്ക്യുബെൽറ്റിൽ ബന്ധിച്ച് എസ്കവേറ്ററിന്റെ സഹായത്തോടെ ഉയർത്തി വാഹനത്തിലേക്ക് കയറ്റി രക്ഷപ്പെടുത്തി.

മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യു ഓഫീസർ ഇ.എം. അബ്ദുറഫീഖ്,
ഫയർ & റസ്ക്യു ഓഫിസർമാരായ വി.പി.നിഷാദ്, ടി.ജാബിർ ,എൻ.ജംഷാദ്, പി.മുഹമ്മദ് ഷഫീഖ് ,സിവിൽ ഡിഫൻസ് അംഗങ്ങളായ മുഹമ്മദ്, നസീം, സമദ്എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.