ചികിത്സ നൽകാൻ വൈകിയതിനെ തുടർന്ന് ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

Crime Keralam News

ആലപ്പുഴ: നൂറനാട് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ മർദ്ദിച്ച പൊലീസുകാരൻ അറസ്റ്റിൽ. അടൂർ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായ രതീഷ് ആണ് അറസ്റ്റിലായത്. അമ്മയ്ക്ക് ചികിത്സ നൽകാൻ വൈകിയെന്ന് പറഞ്ഞാണ് രതീഷ് ഡോക്ടര്‍ വെങ്കിടേഷിനെ മർദ്ദിച്ചത്. നൂറനാട് സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത് .