വള്ളിക്കാപറ്റയിൽ 30 ഗ്രാം എം ഡി എം എ പിടിച്ച കേസ്സിൽ രണ്ട് പേർ കൂടി പിടിയിൽ

Crime News

മലപ്പുറം : കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മലപ്പുറം വള്ളിക്കാപറ്റയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ഗ്രാമോളാം എം ഡി എം എ യും 500 ഗ്രാം കഞ്ചാവ് പിടിച്ച കേസ്സിൽ രണ്ട് പേർ കൂടി പിടിയിലായി. ചേപൂർ സ്വദേശികളായ അഞ്ചൽ (22) അബ്ദുൾ റഹ്മാൻ ഷിബിലി (24 )എന്നിവരെയാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം ഡാൻസഫ് ടീമും ചേർന്ന് പിടികൂടിയത്.