അഞ്ച് പൈസയ്ക്ക് ബിരിയാണി: കട ഉദ്ഘാടനത്തിന് തന്നെ പൂട്ടിടേണ്ടി വന്ന് ഉടമകൾ

India News

മധുര: ഭക്ഷണ പ്രിയരേ ആകർഷിക്കുന്നതിനായി കടയുടമകൾ ചെയ്ത പാരുഷ്യം അവരെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. അഞ്ച് പൈസയുമായി വരുന്നവർക്ക് വയറു നിറയെ ബിരിയാണി എന്നതായിരുന്നു ഭക്ഷണശാല ഉടമകൾ നൽകിയ പരസ്യം. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാൾ എന്ന ഭക്ഷണശാലയാണ് പരസ്യം നൽകിയത്.

എന്നാൽ പരസ്യത്തിന് ശേഷം കട ഉടമകൾ ശെരിക്കും പുലിവാല് പിടിക്കുകയായിരുന്നു. പരസ്യം കണ്ടു ഭക്ഷണശാലയിലേക്ക് ജനക്കൂട്ട പ്രവാഹമായിരുന്നു. ഭക്ഷണശാലയുടെ ഉദ്ഘാടനമായിരുന്നു അന്ന്. അതിനു വേണ്ടീയായിരുന്നു ഉടമകൾ പരസ്യം നൽകിയത്. എന്നാൽ ആ പരസ്യം കണ്ട് അവിടെ എത്തി ചേർന്നത് മുന്നൂറിലധികം ആളുകൾ. കോവിഡ് നിയന്ത്രണങ്ങൾ പോലും മറന്നുകൊണ്ടാണ് അവിടേക്കു ജനങ്ങൾ എത്തിയത്.

മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ജനങ്ങൾ ഭക്ഷണം വാങ്ങുന്നതിനായി തിക്കും തിരക്കും കൂട്ടിയത്. അവസാനം ഭക്ഷണശാലയുടെ ഉദ്ഘാടന ദിവസം തന്നെ കണ്ട പൂട്ടേണ്ടി വന്ന അവസ്ഥയായിരുന്നു കട ഉടമകൾക്ക് . വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസുകാർ വരെ അമ്പരന്നു പോയി. അതിലും രസം ബിരിയാണി വാങ്ങാൻ വന്നവരി ചിലർ ബിരിയാണി തരാതെ കട ഉടമകൾ പോയെന്നു പരാതി പെടുകയും ചെയ്തു.