പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ അന്തരിച്ചു

News

തൃപ്പൂണിത്തറ:മോണക്കാട്ടിനിഷ്കളങ്കമായ ചിരിയിലൂടെ പ്രക്ഷകനെ രസിപ്പിക്കാൻ പടന്നൻ ഇനിയില്ല. പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ (88) ഇന്ന് അന്തരിച്ചു. വാർധക്യ സംബദ്ധമായ അസുഖങ്ങളെ തുടർന്ന് കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

നാടകങ്ങളിലൂടെ സിനിമയിലെത്തി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു കെടിഎസ് പടന്ന ൻ. 1990-കൾ മുതൽ 140 ഓളം മലയാള സിനിമകളിലും ശേഷം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമാ നടനായിരിക്കുമ്പോഴും സ്വന്തം നാട്ടിൽ പെട്ടിക്കട നടത്തിയിരുന്നു.

രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവയിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. വൃദ്ധൻമാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നടനായി അദ്ദേഹം മാറി.

1956-ൽ ‘വിവാഹ ദല്ലാൾ’ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയത്തിലേക്ക് വരുന്നത്. പിന്നീട് അഞ്ചുരൂപ പ്രതിഫലത്തിൽ അമെച്ചർ നാടകങ്ങളിലൂടെ അഭിനയം തുടരുകയും 50 വർഷം പ്രൊഫഷണൽ നാടകരംഗത്ത് പൂർത്തീകരിക്കുകയും ചെയ്തു. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങൽ പത്മശ്രീ, ഇടക്കൊച്ചി സർഗചേതന തുടങ്ങി ഒട്ടേറെ നാടക സമിതികളിൽ ഈ കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ രമണി, മക്കൾ: ശ്യാം, സ്വപ്ന, സന്നൻ, സാജൻ.