മദ്യപിച്ചെത്തിയ അച്ഛൻ ഏഴുവയസുകാരിയെ കാലിൽ തൂക്കി നിലത്തടിച്ചു

Keralam News

കായംകുളം: മദ്യപിച്ചെത്തിയ അച്ഛന്റെ ക്രൂരതയ്ക് ഇരയായി ഗുരുതരാവസ്ഥയിൽ ഏഴുവയസുകാരിയായ മകൾ. മദ്യപിച്ച് വീട്ടിലെത്തിയ അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് കണ്ട ഏഴുവയസുകാരിയായ മകൾ അച്ഛന്റെ കാലിൽ കെട്ടിപിടിച്ച് കരയുകയായിരുന്നു. തുടർന്ന് ദേഷ്യം വന്ന അച്ഛൻ മകളെ കാലിൽ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. ഒടുവിൽ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും അമ്മയും ചേർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തലയ്ക്ക് സാരമായ പരിക്കേൽക്കുകയും കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ കൊണ്ടുപോയത്. ഇപ്പോഴും കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. ഗുരുതരാവസ്ഥയിൽ തന്നെയാണുള്ളത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയുടെ അച്ഛനായ കായംകുളം പത്തിയൂർ തോട്ടത്തുമുറി രാജേഷിനെ വീട്ടിൽ പൂട്ടിയിട്ടു. തുടർന്ന് പോലീസ് വന്നു അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്യും.