അർജന്റിനയുടെ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്

Breaking Keralam Local News

കോപ്പ അമേരിക്കയിൽ അർജന്റിനയുടെ വിജയം ആഘോഷിക്കവെ മലപ്പുറം തിരൂർ താനാളൂരിൽ പടക്കം പൊട്ടി രണ്ട് പേർക്ക് പരിക്ക്. പുച്ചേങ്ങൽ സിറാജ് (31), കണ്ണറയിൽ ഇജ്ജാസ് (33) എന്നിവർക്കാണ് ഇന്ന് കാലത്ത് ഗുരുതരമായി പരിക്കേറ്റത്.

രാവിലെയുള്ള ഫൈനൽ കഴിഞ്ഞ് ആഹ്ലാദപ്രകടനത്തിൽ ആയിരുന്നു അർജന്റീന ആരാധകർ. പടക്കം പൊട്ടിച്ചു ആഘോഷിക്കുന്നതിനിടയിൽ ഇരുവരുടെയും കയ്യിലിരുന്ന പൊട്ടിയ പടക്കം, ശേഖരിച്ചു വെച്ച പടക്കങ്ങളുടെ പെട്ടിയിലേക്ക് വീണു സ്ഫോടനം ആയി മാറുകയായിരുന്നു.

ശരീരമാസകലം പൊള്ളിയ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അടിയന്തര ചികിത്സ നൽകി, കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.