ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ്, റേഷന്‍ വ്യാപാരികള്‍ക്ക് ഇന്‍ഷൂറന്‍സ്: മന്ത്രിസഭാ തീരുമാനങ്ങള്‍

Keralam News

ഓണത്തിന് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനം. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിയിരുന്ന കിറ്റിന് പുറമെ ആയിരിക്കും ഇത്. 84 ലക്ഷം സ്‌പെഷ്യല്‍ കിറ്റാണ് വിതരണം ചെയ്യുക. ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ സ്‌പെഷ്യല്‍കിറ്റ് ഒരുമിച്ച് ചേര്‍ത്തായിരിക്കും നല്‍കുക. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാനും തിരുമാനം.

തിരുവന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 20 ലക്ഷം രൂപയാണ് ധനസഹായം നല്‍കുക. ഇതില്‍ പത്ത് ലക്ഷം രൂപ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ്. അതേസമയം ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും യോഗത്തില്‍ഡ തീരുമാനമായി.