സുമനസുകൾ കനിയണം: മുഹമ്മദിന്റെ ചികിത്സയ്ക്ക് 4 കോടി ഇനിയും വേണം

Keralam News

കണ്ണൂർ: മികച്ച പ്രതികരണമാണ് ഒന്നരവയസുകാരൻ മുഹമ്മദിന്റെ അസുഖത്തിന് വേണ്ടി നടർത്തിയ ക്യാമ്പയിനിൻ. സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന ജനിതക വൈകല്യം മൂലം ഉണ്ടാകുന്ന രോഗത്തിന് അടിമയാണ് ഈ കുഞ്ഞു ബാലൻ. ലോകത്തിലെ താനെ വളരെ വില കൂടിയ മരുന്നാണ് ഈ അസുഖത്തിന് വേണ്ടത്.

18 കോടി രൂപയാണ് ഒരു ഡോസ് മരുന്നിന്. സുമനസുകളുടെ സഹായത്തോടെ ഇത് വരെ ലഭിച്ചത് 14 കോടി രൂപയാണ്. ഇനിയും 4 കോടി രൂപ ആവശ്യമാണ്. പതിനായിരം കുട്ടികളിൽ ഒരാൾക്ക് മാത്രം വരുന്ന രോഗമാണ് ഇപ്പോൾ മുഹമ്മദിനെ ബാധിച്ചിരിക്കുന്നത്. എഴുനേറ്റു നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ മുഹമ്മദ്.

റഫീഖ് മറിയുമ്മ ദമ്പതികളുടെ മകനാണ് മുഹമ്മദ്. ഇവരുടെ 15 വയസുകാരിയായ മകൾക്കും ഇതേ ആസുഖം തന്നെയാണ്. അതിനു പിന്നാലെയാണ് ഇവരെ നിസ്സഹായരാക്കി വീണ്ടും മുഹമ്മദിനും ഇതേ അസുഖം വന്നിരിക്കുന്നത്. രണ്ടു വയസ്സാകുന്നതിന് മുമ്പ് ചികിത്സ കിട്ടിയാൽ മാത്രമേ രോഗത്തിൽ നിന്നും ഈ കൊച്ചു ബാലന് മോചനമുണ്ടാകുള്ളൂ. മകളിൽ രോഗം തിരിച്ചറിഞ്ഞത് നാല് വയസു കഴിഞ്ഞിട്ടാണ്. അതുകൊണ്ടു തന്നെ അവളുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടർമാർ മരുന്ന് നൽകിയാൽ രോഗത്തിൽ നിന്നും രക്ഷപെടുത്താൻ കഴിയുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. അമേരിക്കയിൽ നിന്നും മരുന്ന് കൊണ്ടുവരണം. ധനസഹായത്തിനായി മാട്ടൂൽ ഗ്രാമവാസികളുടെ ജനകീയ കമ്മിറ്റിയും സോഷ്യൽ മീഡിയകളിൽ കാമ്ബയിനുകളും നടക്കുന്നുണ്ട്. കൂടാതെ ഗ്രാമീണ ബാങ്കിൽ മറിയുമ്മയുടെ പേരിൽ ഒരു അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

അ​ക്കൗ​ണ്ട്​ ന​മ്ബ​ര്‍: 40421100007872. ഐ.​എ​ഫ്.​എ​സ്.​സി: KLGB0040421. ബ്രാ​ഞ്ച്​ കോ​ഡ്​: 40421. പേര്: പി.​സി. മ​റി​യു​മ്മ. ബാ​ങ്ക്: കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്​ മാ​ട്ടൂ​ല്‍ ശാ​ഖ. ഗൂ​ഗ്​​ള്‍ പേ ​ന​മ്ബ​ര്‍: 8921223421