ബൈക്ക് യാത്രികന്‍ മാതാപിതാക്കളുടെ മുന്നില്‍ ബസ്സിടിച്ച് മരിച്ചു

Breaking Local News

മഞ്ചേരി : ബൈക്ക് യാത്രികന്‍ മാതാപിതാക്കളുടെ മുന്നില്‍ ബസ്സിടിച്ച് മരിച്ചു. ബൈക്ക് യാത്രികനായ യുവാവ് മാതാപിതാക്കളുടെ മുന്നില്‍ ബസ്സിടിച്ച് മരിച്ചു. മഞ്ചേരി തുറക്കല്‍ തടത്തിപ്പറമ്പ് പാലാശേരി സുധാകരന്റെ മകന്‍ സായന്ത്(21) ആണ് മരിച്ചത്. മഞ്ചേരിയില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് പോകും വഴി ഞായറാഴ്ച്ച വൈകീട്ട് അഞ്ചോടെ കൊണ്ടോട്ടി മൊറയൂരിലാണ് അപകടം. നിയന്ത്രണംവിട്ട് വന്ന ബസ് ബൈക്കിന്റെ പുറകില്‍ ഇടിക്കുകയായിരിന്നു. തൊട്ടു പിന്നില്‍ മറ്റൊരു ബൈക്കില്‍ അച്ഛനും അമ്മയും ഉണ്ടായിരിന്നു. ഇവരുടെ മുന്നില്‍വെച്ചാണ് അപകടം. ഉടന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച്ച പകല്‍ രണ്ടരയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മാതാവ് : മിനി (എളങ്കൂര്‍). സഹോദരി സരിഗ (എല്‍ എല്‍ ബി വിദ്യാര്‍ഥിനി)

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി