ആത്മഹത്യയല്ല: അന്വേഷണം പൊലീസ് വഴിതിരിച്ചു

Keralam News

ഭര്‍തൃഗൃഹത്തില്‍ മരിച്ച നിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. നിഷ കൊല്ലപ്പെട്ടതാണെന്നും അന്വേഷണം പൊലീസ് വഴിതിരിച്ചതുമാണെന്നാണ് കുടുബത്തിന്റെ ആരോപണം.

2020 ആഗസ്റ്റ് 4 നാണ് നിഷയെ കടമ്പഴിപ്പുറത്തെ ഭര്‍ത്ത്ഗ്രഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരണമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ നിഷ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് കുടുബം ആരോപിക്കുന്നത്. ഒറ്റപ്പാലം പാലപ്പുറം പൂളക്കാപറമ്പില്‍ വാലോലിക്കല്‍ വര്‍ഗീസ് കുട്ടിയമ്മ ദമ്പതികളുടെ മൂത്ത മകളാണ് മരിച്ച് നിഷ.

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് നിഷയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ പറഞ്ഞു അവസാനിപ്പിച്ച് ഭര്‍ത്തഗ്രഹത്തില്‍ എത്തി ഒരു മാസത്തിനുള്ളിലാണ് മരണം എന്ന്് നഷയുടെ സഹോദരന്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം കോതിയെ സമീപിച്ചു. ജില്ലാ പോലീസ് മേധാവിക്കും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

നിഷയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തതായും പിന്നീട് കൂടുതല്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്താതായും ശ്രീകൃഷ്ണപുരം പോലീസ് വ്യക്തമാക്കി.