കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 47 രൂപ. 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ കോര്‍ട്ടിന്റെ ഉത്തരവ്

Breaking Crime Keralam News

മലപ്പുറം : കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന പിസ്സ ഹട്ട് എന്ന സ്ഥാപനത്തില്‍ ആണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വാങ്ങിയ വെള്ളകുപ്പിക്ക് 47 രൂപയും ജി.എസ്.ടിയും ഈടാക്കിയതായി പരാതി. ഇത് അമിത വിലയാണെന്നും ഇത്രയും വിലയുള്ള വെള്ളം വേണ്ട എന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഓള്‍ കമ്പനി പോളിസി പ്രകാരം മരം വിറ്റ സാധനം തിരിച്ചെടുക്കാന്‍ കാണാന്‍ സാധിക്കില്ല എന്നാണ് ആണ് കടയുടമ പറഞ്ഞത്.
തുടര്‍ന്നാണ് പരാതിക്കാര്‍ കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പരാതി നല്‍കിയത്. ഇന്ന് നടന്ന അദാലത്തില്‍ കേസ് പരിഗണിച്ച് 5000 രൂപ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ ജസീം സയ്യാഫ്,ഹബീല്‍ അഹമ്മദ്,ഫാസില്‍,ഷഹീര്‍ അക്തര്‍ എന്നിവരാണ് കേസ് കൊടുത്തത്.