ആന്റികറപ്ക്ഷന്‍ ആന്റ് ഹ്യുമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Local News

മലപ്പുറം : റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ ലാഭകച്ചവടവും യന്ത്രങ്ങുടെ ഇറക്കുമതിയില്‍ കമ്മീഷന്‍ പറ്റി അഴിമതിക്ക് ആക്കം കൂട്ടാനും വേണ്ടിയാണ് കെ. റെയില്‍ പദ്ധതിക്ക് വേണ്ടി എല്‍ ഡി എഫ് സര്‍ക്കാര്‍ ധൃതി കൂട്ടുന്നതെന്ന് ആന്റികറപ്ക്ഷന്‍ ആന്റ് ഹ്യുമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. യന്ത്രങ്ങളുടെ ഇറക്കുമതിയുടെ പേരില്‍ വന്‍കിട കമ്പനികളില്‍ നിന്നും കമ്മീഷന്‍ അടിച്ചുമാറ്റിയും സ്റ്റേഷനുകള്‍ക്ക് സമീപം ഭൂമി വാങ്ങിക്കൂട്ടി റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് പണം ഇരട്ടിപ്പിക്കാനുമുള്ള മാര്‍ഗ്ഗമാണ് കെ റെയില്‍ പദ്ധതി. കരിങ്കല്ല്, മണ്ണ് തുടങ്ങിയവയുടെ ഖനനത്തിലൂടെ പശ്ചിമഘട്ടത്തിന്റെ തകര്‍ച്ചക്കും പരിസ്ഥിതി ദുര്‍ബലമാക്കാനും മാത്രമേ സഹായിക്കൂ. ജില്ലാ പ്രസിഡന്റ് മഠത്തില്‍ രവി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി മഠത്തില്‍ രവി ( പ്രസിഡന്റ്), റിയാസ് ഒതായി ( ജന. സെക്രട്ടറി), പറമ്പാടന്‍ നാസര്‍, പ്രസാദ് പടിഞ്ഞാക്കര ( വൈസ് പ്രസിഡന്റുമാര്‍), സുഭാഷ് പടിഞ്ഞാറ്റുമുറി, കെ ഷറഫുദ്ദീന്‍ കോട്ടക്കല്‍ ( ജോ. സെക്രട്ടറിമാര്‍), കെ. മുരളീധരന്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.